19 December Thursday

മം​ഗലാപുരത്ത് മൂന്ന് യുവതികൾ സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024

പ്രതീകാത്മകചിത്രം

മം​ഗലാപുരം > മം​ഗലാപുരത്ത് മൂന്ന് യുവതികളെ സ്വിംമ്മിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈസൂരു സ്വദേശികളായ കീർത്തന(21), നിഷിദ(21), പാർവതി(20) എന്നിവരാണ് മരിച്ചത്.  മം​ഗലാപുരത്തുള്ള ഒരു റിസോർട്ടിലെ സ്വിമ്മിങ് പൂളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൂളിൽ മുങ്ങിപ്പോയ ഒരാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ​​​ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് യുവതികൾ റിസോർട്ടിലെത്തിയത്. സ്വിമ്മിങ് പൂളിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. മൂന്ന് പേർക്കും നീന്തൽ അറിയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൂളിന്റെ ഒരു വശത്ത് ആറടിയോളം ആഴമുള്ളതായാണ് വിവരം. കുളിക്കാനിറങ്ങിയ ഒരു യുവതി പൂളിന്റെ ആഴമള്ള ഭാഗത്ത് ആദ്യം  മുങ്ങിപ്പോവുകയായിരുന്നു. യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ട്പേരും അപകടത്തിൽപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top