ന്യൂഡൽഹി> അയോധ്യയിൽ ജനുവരി 22ന് നടന്ന രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിലും തിരുപ്പതി ലഡു വിതരണം ചെയ്‌തുവെന്ന് ക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ്. അതിനു പിന്നിൽ അപകടകരമായ ഗൂഢാലോചനയുണ്ടെന്നും സത്യേന്ദ്രദാസ് പറഞ്ഞു. വൈഎസ്‌ആർ കോൺഗ്രസ് ഭരണകാലത്ത് തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപണം ഉന്നയിച്ചതിനുപിന്നാലെയാണ് പ്രതികരണം.
ആന്ധ്രയിലെ തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിന്റെ ചുമതലക്കാരായ തിരുമല ദേവസ്വം ഒരു ലക്ഷത്തോളം ലഡു അയോധ്യയിൽ എത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം 8,000 അതിഥികൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. അതേസമയം, രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ പ്രസാദമായി വിതരണം ചെയ്‌തത് ഏലയ്ക്കാ വിത്തുകളാണെന്ന് രാമജന്മഭൂമി ക്ഷേത്രം ട്രസ്‌റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..