തിരുപ്പതി > അഹിന്ദുക്കളായ ജീവനക്കാരെല്ലാം ജോലിയിൽ നിന്ന് വിരമിക്കുകയോ സ്ഥലം മാറിപ്പോവുകയോ ചെയ്യണമെന്ന വിവാദ തീരുമാനവുമായി ആന്ധ്രാപ്രദേശിലെ തിരുപ്പതി ദേവസ്ഥാനം. ജീവനക്കാരോട് വോളണ്ടിയർ റിട്ടയർമെന്റ് സർവീസ് (വിആർഎസ്) എടുക്കാനാണ് ക്ഷേത്രം ട്രസ്റ്റ് ഉത്തരവിട്ടിരിക്കുന്നത്. 7000ത്തോളം വരുന്ന സ്ഥിരം ജീവനക്കാരിലെ 300 പേരെയും പുതിയ നയം നേരിട്ട് ബാധിക്കും. 14,000 വരുന്ന കരാർ ജീവനക്കാർക്കും നിർദേശം ബാധകമാണ്.
ജീവനക്കാരെ മാറ്റുന്നതിനോടൊപ്പം ക്ഷേത്രത്തിനകത്തും പുറത്തുമെല്ലാം ഹിന്ദുക്കളായ കച്ചവടക്കാർക്കു മാത്രമേ അനുമതി നൽകൂ എന്നും ട്രസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. അഹിന്ദുക്കളെ ക്ഷേത്രം ജീവനക്കാരായി നില നിർത്തുന്നതിനെക്കുറിച്ച് ഇനിയൊരു ചോദ്യം വേണ്ടെന്ന് തീരുമാനത്തിന് പിന്നാലെ ട്രസ്റ്റിന്‍റെ ചെയർമാനായ ബി ആർ നായിഡു പറഞ്ഞു.
തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ലഡുവുമായി ബന്ധപ്പെട്ടുണ്ടായ വിവാദമാണ് പുതിയ നീക്കത്തിന്‍റെ കാരണം. ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തിരുപ്പതി ലഡ്ഡു നിർമിക്കാനായി മൃഗക്കൊഴുപ്പു ഉപയോഗിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..