13 December Friday

ടി എം കൃഷ്ണയ്ക്ക് എം എസ് സുബ്ബലക്ഷ്മി പുരസ്കാരം നൽകാം: മുൻ ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2024

ചെന്നൈ > സം​ഗീതഞ്ജൻ ടി എം കൃഷ്ണയ്ക്ക് എം എസ് സുബ്ബലക്ഷ്മിയുടെ പേരിലുള്ള പുരസ്കാരം നൽകാമെന്ന് മദ്രാസ് ഹൈക്കോടതി. പുരസ്കാരം നൽകുന്നത് വിലക്കിയ സിം​ഗിൾ ബെഞ്ചിന്റെ ഉത്തരവ് കോടതി റദ്ദാക്കി.  പുരസ്‌കാരം നൽകുന്നതിനെതിരെ സുബ്ബലക്ഷ്‌മിയുടെ കൊച്ചുമകൻ വി ശ്രീനിവാസൻ നൽകിയ ഹർജിയിൽ നേരത്തെ പുരസ്കാരം നൽകുന്നത് ഹൈക്കോടതി സിം​ഗിൾ ഡിവിഷൻ ബെഞ്ച് വിലക്കിയിരുന്നു.

എം എസ് സുന്ദർ, പി ധനബാൽ എന്നിവരടങ്ങിയ രണ്ടാം ഡിവിഷൻ ബെഞ്ചാണ് പുരസ്കാരം നൽകാമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. 'സംഗീത കലാനിധി എം എസ് ' എന്ന പേരിൽ ഒരു ലക്ഷം രൂപ സമ്മാനമായി നൽകുന്നതിൽ നിന്ന് മ്യൂസിക് അക്കാദമിക്കും ദി ഹിന്ദുവിനും സിംഗിൾ ജഡ്ജി നൽകിയ ഇടക്കാല വിലക്കാണ് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് നീക്കിയത്.

2005ൽ ഹിന്ദു ​ഗ്രൂപ്പാണ് എം എസ് സുബ്ബലക്ഷ്മിയുടെ പേരിൽ പുരസ്കാരമേർപ്പെടുത്തിയത്. ഒരോ വർഷവും പുരസ്കാരത്തിന്റെ ഭാ​ഗമായി സം​ഗീത കലാനിധി അവാർഡ് ജേതാവിനെ മ്യൂസിക് അക്കാദമി തെരഞ്ഞെടുക്കുകയായിരുന്നു. സുബ്ബലക്ഷ്മിയുടെ പേരിൽ അവാർഡ് നൽകരുതെന്ന് ആവശ്യപ്പെട്ടുള്ള ശ്രീനിവാസന്റെ ഹർജി തള്ളണമെന്ന് മ്യൂസിക് അക്കാദമിയും ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി വിലക്ക് നീക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top