22 November Friday

മൊബൈൽ സർവീസ് തടസപ്പെട്ടാൽ കമ്പനികൾ നഷ്‌ട‌പരിഹാരം നൽകണം: നിർദേശങ്ങളുമായി ട്രായ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

ന്യൂഡൽഹി > രാജ്യത്ത് ഇനി മൊബൈൽ സേവനങ്ങൾ തടസപ്പെട്ടാൽ ഉപഭോക്താവിന് കമ്പനികൾ നഷ്ടപരിഹാരം നൽകണം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടേതാണ് നിർദേശം. ടെലികോം സേവനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചുകൊണ്ട് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പുതിയ വ്യവസ്ഥകൾ.

24 മണിക്കൂറിൽ കൂടുതൽ മൊബൈൽ സേവനങ്ങൾ തടസപ്പെട്ടാൽ ഉപഭോക്താക്കൾക്ക് കമ്പനികൾ നഷ്ടപരിഹാരം നൽകണം. ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ അടയ്ക്കേണ്ട പിഴ 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമാക്കി ഉയർത്തി. നിയമലംഘനങ്ങളുടെ തോതനുസരിച്ച് 1 ലക്ഷം, 2 ലക്ഷം, 5 ലക്ഷം, 10 ലക്ഷം എന്നിങ്ങനെ പിഴ ക്രമീകരിച്ചിട്ടുമുണ്ട്.
 


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top