22 December Sunday

ചരക്കുവണ്ടിയിലിടിച്ച് മൈസൂരു എക്സ്പ്രസിന് തീപിടിച്ചു ; യാത്രക്കാര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024


ചെന്നൈ
തമിഴ്നാട് തിരുവള്ളൂർ കവരപേട്ട റെയിൽവെ സ്റ്റേഷന് സമീപം നിർത്തിയിട്ട ചരക്കുട്രെയിനിൽ മൈസൂരു–- ദർഭം​ഗ ബാ​ഗ്മതി എക്സ്പ്രസ് (12578) ഇടിച്ചുകയറി. ബാ​ഗ്മതി എക്സ്പ്രസിന്റെ 13 കോച്ച് പാളം തെറ്റി. പാഴ്സൽ ബോ​ഗിക്ക് തീപിടിച്ചു. ആളപായമില്ലെന്ന് ​ദക്ഷിണ റെയിൽവെ ചെന്നൈ ഡിവിഷൻ അറിയിച്ചു. പരിക്കേറ്റ പത്തു യാത്രക്കാരെ പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിലേക്ക് മാറ്റി. ട്രെയിനിലെ മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ലോക്കോപൈലറ്റ് അടക്കമുള്ള ജീവനക്കാരും സുരക്ഷിതരാണെന്നും റെയിൽവെ അറിയിച്ചു. വെള്ളി രാത്രി 8.30ഓടെയാണ്‌ അപകടം. സി​​ഗ്നൽ ലഭിച്ച മെയിൻ ട്രാക്കിൽ നിന്ന് മാറി ലൂപ് ലൈനിൽ കിടന്ന ചരക്കുട്രെയിനിൽ ബാഗ്മതി എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു.

റെയിൽവെയുടെ സുരക്ഷാവീഴ്ചയെക്കുറിച്ച് കടുത്ത വിമർശനമുയർന്നതിനിടെയാണ് സി​ഗ്നൽ പിഴവിനെതുടർന്നുള്ള ഈ അപകടം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇരുന്നൂറിലേറെ അപകടങ്ങളിൽ 351 പേർക്കാണ് ജീവൻ നഷ്ടമായത്. 970 പേർക്ക് പരിക്കേറ്റു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top