22 December Sunday

മുംബൈയില്‍ ട്രെയിനില്‍ ഇടിച്ചുകയറാനുള്ള തിക്കിലും തിരക്കിലും ഒമ്പത് പേര്‍ക്ക് പരിക്കേറ്റു

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

മുംബൈ>  ഖോരഖ്പൂരിലേക്കുള്ള ട്രെയിനിലേക്ക് ഇടിച്ചുകയറാനുള്ള തിക്കിനും തിരക്കിലും പെട്ട് ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. മഹാരാഷ്ട്രയിലെ ബാന്ദ്രയില്‍ നിന്നും  യുപിയിലെ ഖൊരഘ്പൂരിലേക്കുള്ള ട്രെയിനിലാണ് അപകടമുണ്ടായത്‌. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. മറ്റ് ഏഴുപേര്‍ക്ക് നിസാരപരിക്കുകളാണ്.

ദീപാവലിക്ക് മുന്നോടിയായുള്ള തിരക്കാണ് റെയില്‍വേ സ്റ്റേഷനിലുണ്ടായതെന്ന് ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പ്രതികരിച്ചു.ട്രെയിന്‍ നമ്പര്‍ 22921, ബാന്ദ്രയില്‍ നിന്നും ഖോരഖ്പൂര്‍ പ്ലാറ്റ്ഫോം നമ്പര്‍ ഒന്നിലേക്ക് വന്നപ്പോഴാണ് നിരവധി പേര്‍ ഒന്നിച്ച് ട്രെയിനിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പ്ലാറ്റ്ഫോമില്‍ രക്തം തളംകെട്ടി നില്‍ക്കുന്നതും പരിക്കേറ്റവരെ സ്ട്രെച്ചറില്‍ റെയില്‍വേ പൊലീസും മറ്റ് യാത്രികരും കിടത്തിക്കൊണ്ടു പോകുന്നതും കാണാം.ചിലരെ പൊലീസുകാര്‍ തോളില്‍ ചുമന്നുകൊണ്ട് പോകുന്നതും കാണാം.  അപകടം പറ്റിയവരുടെ വസ്ത്രം മുഴുവന്‍ രക്തമായ നിലയിലാണ്.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top