18 October Friday

പിങ്ക്‌ബുക്ക്‌ പുറത്തുവിട്ടില്ല: കേരളത്തിനുള്ള റെയിൽ പദ്ധതികളിൽ വ്യക്തതയില്ല

സ്വന്തം ലേഖകൻUpdated: Friday Jul 26, 2024

തിരുവനന്തപുരം
കേരളത്തിന്‌ മുൻകാലങ്ങളേക്കാൾ കൂടുതൽ തുക റെയിൽ വികസനത്തിന്‌ അനുവദിച്ചതായി കേന്ദ്രമന്ത്രി പറയുമ്പോഴും മുൻ ബജറ്റുകളിലെ പ്രഖ്യാപനങ്ങൾ പലതും  രേഖകളിൽ ഒതുങ്ങി. പല പദ്ധതികൾക്കും റെയിൽവേ ബോർഡ്‌ അംഗീകാരം നൽകിയില്ല. സ്വാഭാവികമായും പ്രഖ്യാപിച്ച ഫണ്ട്‌ ലഭിച്ചുമില്ല. പുതിയ ബജറ്റിലെ റെയിൽവേ പദ്ധതികളുടെ പിങ്ക്‌ബുക്കിന്റെ മുഴുവൻ ഭാഗവും പുറത്തുവിട്ടിട്ടില്ലാത്തതിനാൽ കേരളത്തിനുള്ള പദ്ധതികളായി പ്രചരിക്കുന്നവയിൽ ഏതൊക്കെ യഥാർഥത്തിലുണ്ട്‌ എന്നതിൽ ഉദ്യോഗസ്ഥർക്കു പോലും വ്യക്തതയില്ല.  

കേരളത്തിന്‌ 3011 കോടി അനുവദിച്ചതായാണ്‌ റെയിൽമന്ത്രിയുടെ പ്രഖ്യാപനം. 2023–- 24ൽ 2033 കോടി, 2024–-25 ലെ ഇടക്കാല ബജറ്റിൽ 2744 കോടി എന്നിങ്ങനെ അനുവദിച്ചിരുന്നു. എന്നാൽ ഇവയിൽ പലതിനും റെയിൽവേ ബോർഡിന്റെ അനുമതി ലഭ്യമായില്ല. അതിനാൽ നടപ്പായുമില്ല. പഴയ പദ്ധതികളുടെ ആവർത്തനമായിരുന്നു ഇടക്കാല ബജറ്റിലും.

ദക്ഷിണ റെയിൽവേയിൽ കൂടുതൽ വരുമാനം നൽകുന്ന സംസ്ഥാനമായിട്ടും ഏറ്റവും കുറവു വിഹിതം ലഭിച്ച മൂന്നാമത്തെ സംസ്ഥാനമായി. ബിജെപി ഭരണത്തിലുള്ള ഉത്തർപ്രദേശിനാണ്‌ ഏറ്റവും ഉയർന്ന വിഹിതം: 19,484 കോടി. ബിജെപി മുന്നണിയുള്ള മഹാരാഷ്‌ട്രയാണ്‌ രണ്ടാമത്‌–- 15,940 കോടി. കേരളത്തിനു താഴെ ഹിമാചൽപ്രദേശും ഡൽഹിയുമാണുള്ളത്‌. കർണാടക–- 7559, തമിഴ്‌നാട്–- -6362, തെലങ്കാന–-- 5336, ആന്ധ്രപ്രദേശ്–- -9151 കോടി എന്നിങ്ങനെയാണ്‌ ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കുള്ള വിഹിതം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top