14 November Thursday

ചികിത്സ വൈകിച്ചു; അമ്മയുടെ രോഗം ഭേദമായില്ല: ചെന്നൈയില്‍ ഡോക്ടറുടെ കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിച്ച് മകന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

ഡോക്ടര്‍ ബാലാജി

ചെന്നൈ> ചെന്നൈയില്‍  ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് കുത്തേറ്റു.ഇന്ന് രാവിലെയായിരുന്നു സംഭവം. അര്‍ബുദ രോഗിയായ അമ്മയുടെ ചികിത്സ വൈകിച്ചുവെന്ന് ആരോപിച്ച് വിഘ്നേഷ്(25) എന്നയാളാണ് ഡോക്ടറെ ആക്രമിച്ചത്.

ഗിണ്ടിയിലെ കലൈഞ്ജര്‍ സ്മാരക ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തില്‍ ഡ്യൂട്ടിക്കുണ്ടായ ഡോക്ടര്‍ ബാലാജിക്കാണ് കുത്തേറ്റത്.കൃത്യത്തിന് ശേഷം പ്രതി ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആശുപത്രി ജീവനക്കാര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

രാവിലെ 10.15ഓടെ രോഗിയെന്ന് പറഞ്ഞ് എത്തിയ ഒരാളാണ് ഡോക്ടറെ കുത്തി പരിക്കേല്‍പ്പിച്ചതെന്നാണ് ആശുപത്രി ജീവനക്കാര്‍ പറഞ്ഞത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിഘ്‌നേഷാണ് പ്രതിയെന്ന് കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് വിഘ്‌നേഷിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഘ്‌നേഷിന്റെ അമ്മ ഇതേ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡോക്ടറുടെ അശ്രദ്ധ കാരണമാണ് അമ്മയ്ക്ക് രോഗം  ഭേദമാകാത്തതെന്ന് പറഞ്ഞാണ് കുത്തി പരിക്കേല്‍പ്പിച്ചത്.

വിഘ്നേഷിനൊപ്പം മൂന്ന് സുഹൃത്തുക്കളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.ഡോക്ടറുടെ കഴുത്തിനാണ് കുത്തേറ്റിരിക്കുന്നത്. ഡോക്ടര്‍ ബാലാജി ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആരോഗ്യനില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം








 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top