19 December Thursday

കനത്തമഴ , ത്രിപുരയിൽ പ്രളയം ; 12 പേര്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024

അ​ഗര്‍ത്തല
കനത്തമഴയെ തുടര്‍ന്ന് പ്രളയത്തിൽ മുങ്ങി ത്രിപുര. 12 പേര്‍ മരിച്ചു. 341-00 പേരെ ബാധിച്ചു.എട്ടു ജില്ലകളിലായി 1056 വീടുകള്‍ തകര്‍ന്നു. സ്കൂളുകളും കോളേജുകളും അടച്ചു. അരുണാചലിലും അസമിലുമുള്ള ദേശീയദുരന്തപ്രതികരണ സേനയുടെ സംഘങ്ങളെ കേന്ദ്രം സംസ്ഥാനത്തേക്ക് അയച്ചു. ഗോമതി നദി കടന്നുപോകുന്ന ബം​ഗ്ലാദേശിലെ കിഴക്കൻ ജില്ലകളിലും വെള്ളപ്പൊക്കമുണ്ടായി. ഇത് മുന്നറിയിപ്പില്ലാതെ ​ത്രിപുരയിൽ ഗോമതി നദിയിലെ ദുംബുര്‍ അണക്കെട്ട് തുറന്നതുകൊണ്ടാണെന്ന് ബം​ഗ്ലാദേശ് ആരോപിച്ചെങ്കിലും ഇന്ത്യ തള്ളി. ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് പ്രൊഫ. മുഹമ്മദ് യൂനുസ് ധാക്കയിലുള്ള ഇന്ത്യൻ ഹൈകമീഷണറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചെന്ന വാര്‍ത്തയും വിദേശകാര്യമന്ത്രാലയം തള്ളി.

നേരത്തെ നിശ്ചയിച്ച യോ​ഗമാണത്. ​​ഇരുരാജ്യങ്ങളിലുമായി ഒഴുകുന്ന ​ഗോമതി നദിയുടെ വൃഷ്ടിപ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ചുദിവസമായി പെയ്യുന്ന കനത്തമഴയാണ് വെള്ളപ്പൊക്കത്തിന് പ്രധാന കാരണമെന്ന് ഇന്ത്യ വ്യക്തമാക്കി. ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയെന്ന് തെറ്റായ പ്രചാരണമാണ്. നേരത്തെ നിശ്ചയിച്ച യോ​ഗമാണതെന്നും വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top