ന്യൂഡൽഹി> ത്രിപുര പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർഥികൾ ലീഡ് ചെയ്‌തതോടെ വോട്ടെണ്ണൽ തടസ്സപ്പെടുത്തി ബിജെപി അക്രമം. മാരകായുധങ്ങളുമായി അക്രമിസംഘം വോട്ടെണ്ണൽ കേന്ദ്രങ്ങളിലേയ്‌ക്ക് ഇരച്ചുകയറി. പ്രതിപക്ഷ പാർടികളുടെ ഏജന്റുമാരെ തെരഞ്ഞുപിടിച്ച് അക്രമിച്ചു. കതാലിയ, സെപാഹിജാല ജില്ലകളിലാണ് അക്രമണം നടന്നത്.
പ്രതിപക്ഷം ജയിച്ച സീറ്റുകളിൽ വീണ്ടും വോട്ടെണ്ണൽ നടത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. നീതിപൂർവം വോട്ടെണ്ണൽ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് നിവേദനം നൽകി. ജനവികാരം ബിജെപിക്ക് എതിരാണെന്ന് ബോധ്യമായതോടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തുടക്കം മുതൽ ശ്രമം നടത്തുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..