22 December Sunday

അമ്മയെ മരത്തിൽ കെട്ടിയിട്ട്‌ ജീവനോടെ കത്തിച്ചു; മക്കൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

അഗർത്തല> പടിഞ്ഞാറൻ ത്രിപുരയിൽ 62 കാരിയായ സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് ജിവനോടെ കത്തിച്ചു. സംഭവത്തിൽ രണ്ട് ആൺമക്കൾക്കെതിരെ കേസെടുത്തതായി അധികൃതർ അറിയിച്ചു.

ചമ്പക്‌നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖമർബാരിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. കുടുംബ വഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്‌   പൊലീസിന്റെ നിഗമനം.

ഒന്നര വർഷം മുമ്പ് ഭർത്താവിനെ നഷ്ടപ്പെട്ട സ്ത്രീ രണ്ട് ആൺമക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. സ്ത്രീയുടെ മരണവിവരം അറിഞ്ഞ്‌ എത്തിയ പൊലീസ്‌ ഉദ്യോഗസ്ഥൻ സംഭവസ്ഥലത്ത്‌ എത്തിയപ്പോൾ മരത്തിൽ കെട്ടിയ നിലയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൃത്യത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്‌ത്രീയുടെ രണ്ട് ആൺമക്കളെയും  അറസ്റ്റ് ചെയ്തതായി പൊലീസ്‌ പറഞ്ഞു. പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top