22 December Sunday

ട്യൂഷൻ ടീച്ചറുടെ മർദനം; ഒമ്പത് വയസുകാരിക്ക്‌ മസ്തിഷ്ക ക്ഷതം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024

മുംബൈ> ട്യൂഷൻ ടീച്ചറുടെ മർദനത്തിൽ ഒമ്പത് വയസുകാരിക്ക്‌ മസ്തിഷ്ക ക്ഷതം സംഭവിച്ചു. സംഭവം നടന്നത്‌ മുംബൈയിലെ നല്ലസോപാരയിലാണ്‌. ക്ലാസില്‍ മോശമായി പെരുമാറിയെന്നാരോപിച്ച്‌ ട്യൂഷൻ ടീച്ചർ  രത്‌ന സിങ്(20) കുട്ടിയുടെ ചെവിയിൽ രണ്ടുതവണ അടിക്കുകയായിരുന്നു. ഒക്ടോബർ 5 നാണ് സംഭവം. തുടർന്ന്‌ കുട്ടിക്ക്‌  ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടു. 

താടിയെല്ലിന് പരിക്ക്‌, ശ്വാസനാളത്തിന് ഗുരുതരമായ പരിക്ക്, ടെറ്റനസ് അണുബാധ എന്നിവയുമായി കുട്ടിയെ കെജെ സോമയ്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒമ്പത് ദിവസമായി വെന്റിലേറ്ററിലായിരുന്ന കുട്ടിയുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.
പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപികക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top