23 December Monday

തുംഗനാഥ് ക്ഷേത്രം അപകടനിലയിൽ; അസ്തിവാരത്തിന്‌ ബലക്ഷയം

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024

photo credit: X

ഡെറാഡൂൺ> ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രമായ തുംഗനാഥ് അപകട ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്‌. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിൽ 3,680 മീറ്റർ ഉയരത്തിൽ  സ്ഥിതി ചെയ്യുന്ന തുംഗനാഥ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവക്ഷേത്രമാണ്‌.  ക്ഷേത്രത്തിന്റെ അടിത്തറയുടെ ബലം നഷ്ടപ്പെട്ടതും മഴമൂലമൂലമുള്ള വിള്ളലുമാണ്‌ ക്ഷേത്രത്തെ അപകടാവസ്ഥയിലേക്കെത്തിച്ചതെന്ന്‌ റിപ്പോർട്ടുകൾ.

ഓരോ വർഷവും ഇവിടം സന്ദർശിക്കുന്ന ആയിരക്കണക്കിന് ഭക്തരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന തരത്തിലാണ്‌ നിലവിൽ തുംഗനാഥ് ക്ഷേത്രം. കുരുക്ഷേത്രയുദ്ധത്തെത്തുടർന്ന്  പാണ്ഡവർ നിർമ്മിച്ചതാണ്‌ ഈ  ക്ഷേത്രമെന്നാണ്‌ മഹാഭാരതത്തിൽ പറയുന്നത്‌. അജേന്ദ്ര അജയ് നേതൃത്വം നല്‍കുന്ന ബദ്രിനാഥ് കേദാര്‍നാഥ് ക്ഷേത്രകമ്മിറ്റിയുടെ ആവശ്യപ്രകാരം ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(ജിഎസ്‌ഐ)യും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്‌ഐ)യും ക്ഷേത്രപുനരുദ്ധാരണത്തിനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ്.

ജിഎസ്ഐ, എഎസ്ഐയും വിശദമായ പരിശോധന നടത്തിയ ശേഷം അപകടനില തരണം ചെയ്യാനുള്ള  ശുപാർശകൾ നൽകിയിരുന്നു. കൂടുതൽ സുരക്ഷാ നടപടികൾക്കായി സമിതി സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സിബിആർഐ) സഹായവും തേടിയിട്ടുണ്ട്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top