19 December Thursday

മധുരയിൽ വനിതാ ഹോസ്റ്റലിൽ തീപിടിത്തം; 2 പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

പ്രതീകാത്മകചിത്രം

മധുര > തമിഴ്നാട്ടിലെ മധുരയിൽ വനിതാ ഹോസ്റ്റലിൽ തീപിടിത്തം. രണ്ട് പേർ മരിച്ചു. 3 പേർക്ക് പരിക്കേറ്റു. മധുരയിലെ പെരിയാർ ബസ്റ്റാൻഡിന് സമീപം കത്രപാളയത്തുള്ള വനിതാ ഹോസ്റ്റലിലാണ് വ്യാഴാഴ്ച രാവിലെ 4.30 ഓടെ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിലുണ്ടായ പുക ശ്വസിച്ചാണ് രണ്ടുപേർ മരിച്ചത്. പ്രൈവറ്റ് സ്കൂൾ അധ്യാപികമാരായ ശരണ്യ, പരിമള എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

തീപിടിത്തമുണ്ടായ ഉടൻ തന്നെ അ​ഗ്നിരക്ഷാസേനയെത്തി രക്ഷാപ്രാവർത്തനം ആരംഭിച്ചു. ഹോസ്റ്റലിൽ കുടുങ്ങിക്കിടന്ന യുവതികളെ പുറത്തെത്തിച്ചു.  മൂന്നുപേർക്ക് ചെറിയ രീതിയിൽ പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top