22 December Sunday

ഹൈദരാബാദിലെ ഹോട്ടലിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

ഹൈദരാബാദ് > ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ ഹോട്ടലിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർക്ക് പരിക്ക്. ഹോട്ടലിന്റെ സമീപത്തുള്ള ആറ് കുടിലുകൾ തകർന്നു. ജൂബിലി ഹിൽസിലെ തെലങ്കാന സ്പൈസ് കിച്ചണിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തിൽ ഹോട്ടലിന്റെ ഭിത്തികൾക്ക് തകരാറുണ്ടായി. ഹോട്ടലിന് ഇരുപത് മീറ്റർ ചുറ്റളവിലുള്ള കുടിലുകൾക്കാണ് കേടുപാടുകളുണ്ടായതെന്ന് പൊലീസ് പറഞ്ഞു.  

പൊലീസും ദുരന്ത നിവാരണ സേനയും (ഡിആർഎഫ്) അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. ക്ലൂസ് സം​ഘവും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഹോട്ടലിലെ റഫ്രിജറേറ്റർ കംപ്രസർ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിജയ് കുമാർ, അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ വെങ്കടഗിരി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top