15 November Friday

അറബിക്കടലിനു മുകളിൽ വിമാനങ്ങൾ നേർക്കുനേർ; അന്വേഷണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 30, 2024

ന്യൂഡൽഹി > അറബിക്കടലിനു മുകളിൽ വിമാനങ്ങൾ അപകടകരമാം വിധം നേർക്കുനേർ എത്തിയതായി റിപ്പോർട്ട്. ഖത്തർ എയർവേസിന്റെ ബോയിങ് 777- 300 ഇആർ വിമാനവും ഇസ്രയേൽ വിമാനക്കമ്പനിയായ ഇഎൽ- എഎല്ലിന്റെ ബോയിങ് 777- 200 വിമാനവുമാണ് അടുത്തടുത്തെത്തിയത്. തലനാരിഴയ്ക്കാണ് വിമാനങ്ങൾ കൂട്ടിയിടിക്കാഞ്ഞതെന്നാണ് കണ്ടെത്തൽ. മാർച്ച് 24നാണ് സംഭവം നടന്നത്. അറബിക്കടലിന് മുകളിൽ 35,000 അടി ഉയരത്തിലാണ് സംഭവമുണ്ടയത്. ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ​ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഉണ്ടായതെന്നാണ് എഎഐബി റിപ്പോർട്ട് ചെയ്തത്.

9.1 നോട്ടിക്കൽ മൈൽ അടുത്തുവരെ വിമാനങ്ങൾ എത്തിയെന്നാണ് വിവരം. ഇസ്രയേലിൽനിന്ന് ബാങ്കോക്കിലേക്ക് പോയ എൽ അൽ വിമാനവും ദോഹയിൽമനിന്ന് മാലദ്വീപിലേക്ക് പറന്ന ഖത്തർ എയർവെയ്‌സ് വിമാനമാണ് നേർക്കുനേർ എത്തിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top