22 December Sunday

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

പ്രതീകാത്മകചിത്രം

ശ്രീന​ഗർ > കശ്മീരിലെ കുപ് വാരയിൽ സൈന്യവും സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഓപ്പറേഷൻ ​ഗു​ഗൽധാറിന്റെ ഭാ​ഗമായി നടത്തിവന്നിരുന്ന തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ഇന്നലെ മുതൽ പ്രദേശത്ത് തിരച്ചിൽ നടത്തിവരുന്നുണ്ടായിരുന്നു. നുഴഞ്ഞുകയറ്റശ്രമം റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്. സേനയും കശ്മീർ പൊലീസും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top