22 December Sunday

ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

താനെ > ശിവസേന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) പ്രവർത്തകരാണ് ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയത്. വാഹനങ്ങൾക്ക് നേരെ തേങ്ങയും ചാണകവും എറിയുകയായിരുന്നു.

എംഎൻഎസ് നേതാവ് രാജ് താക്കറെയുടെ വാഹനത്തിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഉദ്ധവിന്റെ വാഹനത്തിനു നേരെ ആക്രമണമുണ്ടായതെന്നാണ് എംഎൻഎസ് പ്രവർത്തകർ പറയുന്നത്. സംഭവത്തിൽ 20 എംഎൻഎസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് രാജ് താക്കറെയുടെ വാഹന വ്യൂഹത്തിന് നേരെ തക്കാളി എറിഞ്ഞത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top