ന്യൂഡൽഹി > ബിരുദപഠനത്തിന്റെ ദൈർഘ്യം കുറയ്ക്കാനും ദീർഘിപ്പിക്കാനും അവസരം നൽകി യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമീഷൻ (യുജിസി). വിദ്യാർഥിയുടെ പഠന ശേഷി അനുസരിച്ച് രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കാനും മൂന്ന് വർഷത്തിലധികമെടുത്ത് പൂർത്തികരിക്കാനും സാധിക്കും. പഠന കാലയളവ് കുറയ്ക്കാൻ അനുമതി നൽകുന്ന ആക്‌സിലറേറ്റഡ് ഡിഗ്രി പ്രോഗ്രാം (എഡിപി), ദീർഘിപ്പിക്കാൻ അനുമതി നൽകുന്ന എക്സ്റ്റന്റഡ് ഡിഗ്രി പ്രോഗ്രാം (ഇഡിപി) എന്നിവയ്ക്ക് അനുമതിയായതായി യുജിസി ചെയർമാൻ ജഗദീഷ് കുമാർ പറഞ്ഞു.
കോഴ്‌സ് നേരത്തേ പൂർത്തിയാക്കിയാലും സമയമെടുത്തു ചെയ്താലും സാധാരണ ഡിഗ്രിക്കു തുല്യമായിരിക്കും. തുടർ പഠനത്തിനും ജോലിക്കും സാധാരണ ഡിഗ്രി ആയിത്തന്നെയാവും ഇവ പരിഗണിക്കുക. ഓരോ സെമസ്റ്ററിലും കൂടുതൽ ക്രെഡിറ്റ് നേടിയാണ് ബിരുദം വേഗത്തിൽ പൂർത്തിയാക്കാനാവുക. നിശ്ചിത ക്രെഡിറ്റിലും കുറവു നേടി കോഴ്‌സ് കാലയളവ് ദീർഘിപ്പിക്കാം. വിദ്യാർഥികൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..