ന്യൂഡൽഹി > 2020 ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന ആരോപിച്ച് യുഎപിഎ കേസിൽ ജെഎൻയു മുൻ വിദ്യാർഥി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. കുടുംബത്തിലെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഡൽഹി കോടതി ബുധനാഴ്ച ഏഴ് ദിവസത്തെ ജാമ്യം അനുവദിച്ചത്. ഡിസംബർ 28 മുതൽ ജനുവരി 3 വരെയാണ് ജാമ്യ കാലാവധി.
വിവാഹത്തിൽ പങ്കെടുക്കാൻ 10 ദിവസത്തെ ഇടക്കാല ജാമ്യം ഖാലിദ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഉപാധികളോടെ കോടതി ഏഴ് ദിവസത്തെ ജാമ്യമാണ് അനുവദിച്ചത്. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യുഎപിഎ ചുമത്തിയാണ് പൊലീസ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്‌തിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..