ബംഗളൂരു > ബംഗളൂരുവിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ 3 മരണം. 15ഓളം പേർ കുടുങ്ങിക്കിടക്കുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിഴക്കൻ ബംഗളൂരുവിലെ ഹോരമാവ് അഗാര ഏരിയയിലാണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കെട്ടിടം പൂർണമായി തകർന്നു വീണു. കനത്ത മഴയെത്തുടർന്നാണ് കെട്ടിടം തകർന്നു വീണതെന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേനയും എസ്ഡിആർഎഫ് സംഘങ്ങളും സ്ഥലത്തുണ്ട്. 3 പേരെ ഇതിനകം രക്ഷപെടുത്തിയതായാണ് വിവരം. ആറുനില കെട്ടിടമാണ് തകർന്നുവീണത്.
കെട്ടിടം തകർന്നുവീഴുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് ദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..