08 September Sunday

ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി പദ്ധതികളും ഫണ്ടും; സഖ്യകക്ഷികളുടെ സമ്മർദങ്ങൾക്ക് വഴങ്ങി കേന്ദ്ര ബജറ്റ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

ന്യൂഡൽഹി> ബിജെപിക്ക്‌ കേവല ഭൂരിപക്ഷമില്ലാതെയുള്ള പുതിയ എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് സഖ്യകക്ഷികളുടെ സമ്മർദങ്ങൾക്ക് പൂർണ്ണായി വഴങ്ങി. പ്രധാനസഖ്യകളായ നിതീഷ് കുമാറിന്റെ ബിഹാറും ചന്ദ്രശേഖർ നായിഡുവിന്റെ ആന്ധ്രയ്ക്കും ബജറ്റിൽ വാരിക്കേരിയാണ് പദ്ധികളും ഫണ്ടുകളും നൽകിയത്.

ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പാക്കേജുകൾ നൽകി. ബിഹാറിന് പുതിയ വിമാനത്താവളവും മെഡിക്കൽ കോളേജുകളും  അനുവദിക്കും. ബിഹാറിൽ ദേശീയപാത വികസനത്തിന് 26,000 കോടി. സംസ്ഥാനത്തിന് സാമ്പത്തി ഇടനാഴി.  റോഡ്, എക്‌സ്പ്രസ് ഹൈവേ. വെള്ളപ്പൊക്ക പ്രതിരോധത്തിനായി 11,500 കോടി. അടിസ്ഥാന സൗകര്യവികസനത്തിന് കൂടുതൽ ധനസഹായം തുടങ്ങി വൻ പദ്ധതികളാണ് പ്രഖ്യാപിച്ചത്.

ആന്ധ്രപ്രദേശിന് 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌ അനുവദിച്ചു. ആന്ധ്രയിൽ മൂലധന നിക്ഷേപം കൂടും. ആന്ധ്രയിലെ പിന്നാക്ക വിഭാഗങ്ങൾക്കായ പ്രത്യേക പദ്ധതി തുടങ്ങിയവയും പ്രഖ്യാപിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top