08 September Sunday

കോർപറേറ്റ് നികുതി കുറച്ചു: ആദായനികുതി നിയമത്തിൽ സമഗ്ര പരിഷ്കാരം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

ന്യൂഡൽഹി> ആദായനികുതി നിയമത്തിൽ സമഗ്ര പരിഷ്കാരണം. ആദായനികുതി റിട്ടേൺ വൈകിയാൽ നിയമനടപടിയില്ല. കോർപറേറ്റ് നികുതി കുറച്ചു. വിദേശ സ്ഥാപനങ്ങൾക്കുള്ള കോർപറേറ്റ് നികുതി 35 ശതമാനമായി കുറച്ചു.

പുതിയ സ്‌കീമിൽ ആദായ നികുതി സ്ലാബുകൾ പരിഷ്‌കരിച്ചു, സ്റ്റാൻഡേഡ് ഡിഡക്ഷൻ 50000ത്തിൽനിന്ന് 75,000 രൂപയാക്കി. മൂന്നുലക്ഷം രൂപ വരെ നികുതിയില്ല.

മൂന്ന് മുതല്‍ ഏഴുലക്ഷം വരെ വരുമാനത്തിന് അഞ്ച് ശതമാനം നികുതി. ഏഴ് മുതല്‍ പത്ത് ലക്ഷം വരെ പത്ത് ശതമാനവും 12 മുതല്‍ 15 ശതമാനം വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top