27 December Friday

യുപി മന്ത്രിയുടെ ഡ്രൈവര്‍ ​സര്‍ക്കാര്‍ ​ഗസ്റ്റ് ഹൗസിൽ മരിച്ചനിലയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024


ബറെയ്‍ലി> യുപി മന്ത്രിയുടെ ഡ്രൈവറെ ബറെയ്‍ലിയിലെ ​സര്‍ക്കാര്‍ ​ഗസ്റ്റ് ഹൗസിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ബാരാബങ്കി സ്വദേശിയായ രാജ്‍വീര്‍ സിങ് (4​6) ആണ് മരിച്ചത്. ബിജെപി നേതാവും മൃ​ഗസംരക്ഷണ മന്ത്രിയുമായ ധരംപാൽ സിങ്ങിന്റെ ഡ്രൈവറാണ്.

ശനിയാഴ്ച രാത്രിയാണ് ഇയാള്‍ ​ഗസ്റ്റ് ഹൗസിൽ മുറിയെടുത്തത്. ഫോൺ എടുക്കാത്തതിനെ തുടര്‍ന്ന്  ഞായറാഴ്ച രാവിലെ മന്ത്രിയുടെ ​ഗൺമാൻ എത്തിയെങ്കിലും മുറി തുറന്നില്ല. തുടര്‍ന്ന് വാതിൽ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top