22 December Sunday

അധ്യാപികയുടെ അശ്ലീല വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് യുപി വിദ്യാർഥി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

ആഗ്ര> ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആഗ്ര സ്വദേശിയായ അധ്യാപിക മഥുരയിലെ ഒരു സ്‌കൂളിൽ പഠിപ്പിച്ചിരുന്ന സമയത്ത്‌ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന പത്താം ക്ലാസ് വിദ്യാർഥിക്ക് അധിക ക്ലാസുകൾ നൽകി. കാലക്രമേണ വിദ്യാർഥിയുമായി കൂടുതൽ അടുക്കുകയും ഇയാൾ അധ്യാപികയുടെ അശ്ലീല വീഡിയോ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

പിന്നീട്‌ അധ്യാപികയുമായുള്ള ബന്ധം തുടർന്നു പോകാൻ ഇയാൾ അധ്യാപികയെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും  പൊലീസ് പറഞ്ഞു.  അധ്യാപിക അകന്നപ്പോൾ, വിദ്യാർഥി തന്റെ ഗ്രാമത്തിലെ മൂന്ന് സുഹൃത്തുക്കളുമായി വീഡിയോ പങ്കിട്ടതായി പൊലീസ് പറഞ്ഞു.  തുടർന്ന്‌ ഇവർ  വാട്‌സ്ആപ്പിലും ഇൻസ്റ്റാഗ്രാമിലും വീഡിയോ ഷെയർ ചെയ്യുകയായിരുന്നെന്ന്‌  പോലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top