ന്യൂഡൽഹി> ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ആറ് വയസുകാരനെ പുള്ളിപ്പുലി കൊന്നതിനെ തുടർന്ന് ഗ്രാമവാസികൾ പൊലീസുമായി ഏറ്റുമുട്ടി.
സൗത്ത് ഖേരി ഫോറസ്റ്റ് ഡിവിഷനിലെ ശാരദനഗർ ഫോറസ്റ്റ് റേഞ്ചിൽ പിതാവിനൊപ്പം ഫാമിൽ പോയ സമയത്താണ് കുട്ടിയെ പുലിപിടിച്ചത്. കരിമ്പിന് തോട്ടത്തിൽ ഒളിച്ചിരുന്ന പുലി പുറത്തേക്ക് വന്ന് കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. പിതാവ് സഹായത്തിനായി നിലവിളിച്ചതിനെ തുടർന്ന് ഗ്രാമവാസികൾ ഓടിയെത്തിയെങ്കിലും പുലി അപ്പോഴേക്കും കുട്ടിയെ കൊന്നിരുന്നു.
ഈ ആഴ്ച രണ്ടാമത്തെ ആളെയാണ് പുലിപിടിക്കുന്നത്. സൗത്ത് ഖേരി ഫോറസ്റ്റ് ഡിവിഷനിലെ മുഹമ്മദി റേഞ്ചിനു കീഴിലുള്ള ഭദയ്യ ഗ്രാമത്തിൽ 50 വയസ്സുള്ള കർഷകനെ പുള്ളിപ്പുലി കൊന്നിരുന്നു.
സെപ്‌തംബറിൽ മുഡ അസ്സി ഗ്രാമത്തിൽ നിന്നുള്ള ഒരാളും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ രോഷാകുലരായ ഗ്രാമവാസികൾ പൊലീസുമായി ഏറ്റുമുട്ടുകയും പൊലീസ് വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. വനംവകുപ്പിന്റെ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..