24 December Tuesday

ഭർത്താവിന്റെ ദീർഘായുസ്സിനായി ഉപവാസം; തുടർന്ന്‌ വിഷം നൽകി കൊലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

ലഖ്‌നൗ> കർവാ ചൗത്ത് ഉപവാസം അവസാനിപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ യുവതി  ഭർത്താവിനെ വിഷം നൽകി കൊലപ്പെടുത്തി. ശൈലേഷ് കുമാർ(32) ആണ്‌ കൊല്ലപ്പെട്ടത്‌.  മറ്റൊരു സ്ത്രീയുമായി  ബന്ധമുണ്ടെന്ന് സംശയിച്ചാണ്  ഭാര്യ സവിത ഇയാൾക്ക്‌ വിഷം നൽകിയതെന്ന്  ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ പ്രതിയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

കർവാചൗത്ത് ആചാരത്തിന്റെ ഭാഗമായി ഞായറാഴ്ച ശൈലേഷിന്റെ ദീർഘായുസ്സിനായി പ്രാർത്ഥിക്കാൻ സവിത ഉപവസിച്ചിരുന്നുവെന്നും രാവിലെ മുതൽ ശൈലേഷും അതിനുള്ള ഒരുക്കങ്ങൾ ചെയ്യുന്ന തിരക്കിലായിരുന്നുവെന്നും പൊലീസ്‌ പറഞ്ഞു. വൈകുന്നേരം സവിത വ്രതം അവസാനിപ്പിക്കുമ്പോൾ ശൈലേഷുമായി തർക്കമുണ്ടായി. തുടർന്ന്‌ ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ചതിന് ശേഷം സവിത ശൈലേഷിനെ അയൽവാസിയുടെ വീട്ടിലേക്ക്‌ പറഞ്ഞയക്കുകയും തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

ശൈലേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എന്നാൽ സവിത ഭക്ഷണത്തിൽ വിഷം കലർത്തിയതാണെന്ന് വ്യക്തമാക്കുന്ന ശൈലേഷിന്റെ വീഡിയോ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന്‌ സഹോദരൻ അഖിലേഷ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top