23 December Monday

വിവാഹവാഗ്ദാനം നൽകി പറ്റിച്ചു; യുവാവിന്റെ മുഖത്ത്‌ ആസിഡ് ഒഴിച്ച്‌ യുവതി

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

അലിഗഢ്‌>  ഉത്തർപ്രദേശിലെ അലിഗഢിൽ യുവാവിന്റെ മുഖത്ത്‌  ആസിഡ് ഒഴിച്ച്‌ യുവതി. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും എന്നാൽ യുവാവ് വിവാഹവാഗ്ദാനം നൽകി പറ്റിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. പിന്നീട്‌ ഇയാൾ യുവതിയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു. അതുകൊണ്ടാണ്‌ താൻ ആസിഡ് ഒഴിച്ചതെന്നും യുവതി പറഞ്ഞു.

ഇരുവരും സംസാരിക്കാൻ വേണ്ടി അലിഗഢിലെ റസ്റ്റോറന്റിൽ എത്തിയപ്പോഴായിരുന്നു സംഭവം. സംസാരത്തിനിടയിൽ ബാഗിൽ കരുതിയ ആസിഡ് കുപ്പിയെടുത്ത് യുവതി വിവേക് എന്ന യുവാവിന് നേരെ  ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top