23 December Monday

ഏകീകൃത പെൻഷൻ പദ്ധതി : പ്രതിഷേധവുമായി സംഘടനകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

 

ഗൂഢാലോചന: എഐഎസ്‌ജിഇഎഫ്‌
എൻപിഎസിന്‌ എതിരെ രണ്ടുപതിറ്റാണ്ടിലേറെയായി പോരാടുന്ന ജീവനക്കാരുടെ കണ്ണിൽപ്പൊടിയിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്‌ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതിയെന്ന്‌ (യുപിഎസ്‌) സംസ്ഥാനസർക്കാർ ജീവനക്കാരുടെ അഖിലേന്ത്യാഫെഡറേഷൻ (എഐഎസ്‌ജിഇഎഫ്‌). ആന്ധ്രാപ്രദേശിൽ നടപ്പാക്കിയ ഗ്യാരന്റീഡ്‌ പെൻഷൻ സ്‌കീമിന്റെ ഫോർമുലയാണ്‌ യുപിഎസിൽ ഉപയോഗിച്ചത്‌. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്‌തംബർ 26 ദേശീയ പ്രതിഷേധദിനമായി ആചരിക്കാനും എഐഎസ്‌ജിഇഎഫ്‌ സെക്രട്ടറിയറ്റ്‌ യോഗം തീരുമാനിച്ചു.

അവകാശം കവരുന്നു: എഐഡിഇഎഫ്‌
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാൻ വേണ്ടിയുള്ള ശക്തമായ പ്രക്ഷോഭം തുടരുമെന്ന്‌ ഓൾ ഇന്ത്യ ഡിഫെൻസ്‌ എംപ്ലോയീസ്‌ ഫെഡറേഷൻ (എ ഐഡിഇഎഫ്‌). യുപിഎസ്‌ സംബന്ധിച്ച്‌ വലിയ ആശങ്കകള്‍ ഉയരുന്നുണ്ട്. ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്രസർക്കാർ നയമാണ്‌ യുപിഎസിലും പ്രതിഫലിക്കുന്നതെന്നും എഐഡിഇഎഫ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

പഴയ പെൻഷൻ പദ്ധതി 
പുനഃസ്ഥാപിക്കണം
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാനുള്ള സമരം തുടരുമെന്ന്‌- ഓൾ ഇന്ത്യ ബിഎസ്എൻഎൽ–- ഡിഒടി പെൻഷനേഴ്‌സ്‌   അസോസിയേഷൻ (എഐബിഡിപിഎ) പ്രസ്‌താവനയിൽ പറഞ്ഞു. യുപിഎസിന്റെ ഗുണം ലഭിക്കുക കോർപറേറ്റുകൾക്കാണെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ ജി ജയരാജ്‌  പറഞ്ഞു.

യുപിഎസ്‌ വഞ്ചന: ബെഫി
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്ന്‌ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ (ബെഫി). കേന്ദ്രസർക്കാർ പുതിയതായി പ്രഖ്യാപിച്ചിട്ടുള്ള ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്‌) തീർത്തും വഞ്ചനാപരമാണെന്നും ബെഫി പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top