04 October Friday

ഇന്ത്യയിൽ മതസ്വാതന്ത്ര്യം അപകടത്തില്‍: 
യുഎസ്‌ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024


വാഷിങ്‌ടൺ
ഇന്ത്യയിലെ മതസ്വാതന്ത്ര്യം അപകടത്തിലാണെന്നും ഭരണാധികാരികളടക്കം വർഗീയ പക്ഷപാതിത്തത്തോടെ പെരുമാറുന്ന സംഭവങ്ങൾ കൂടിവരികയാണെന്നും മതസ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമീഷന്‍ (യുഎസ്‌സിഐആര്‍എഫ്) റിപ്പോർട്ട്‌. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾക്കുമെതിരെയുള്ള ആക്രമണം കൂടിവരികയാണ്‌. സർക്കാർ പ്രതിനിധികളടക്കം വിദ്വേഷപ്രസംഗങ്ങൾ നടത്തുന്നു.    പൗരത്വ നിയമ ഭേദഗതി, ഏകസിവില്‍ കോഡ്, ചില സംസ്ഥാനങ്ങളിലെ ഗോവധനിരോധനം, മതപരിവര്‍ത്തന നിയമങ്ങള്‍ എന്നിവ ന്യൂനപക്ഷാവകാശ ധ്വംസനങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, റിപ്പോർട്ട്‌ തള്ളി ഇന്ത്യന്‍ വിദേശ മന്ത്രാലയം രം​ഗത്തുവന്നു. പക്ഷപാതപരമായും രാഷ്‌ട്രീയലക്ഷ്യങ്ങളോടെയുമാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയതെന്ന്‌ വിദേശമന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top