22 December Sunday

ആശുപത്രിയിൽ പ്രവേശനം നിഷേധിച്ചു; യുപിയിൽ യുവതി ആംബുലൻസിൽ പ്രസവിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

ലക്നോ> ഉത്തർപ്രദേശിൽ ആശുപത്രിയിൽ  പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് യുവതി ആംബുലൻസിൽ പ്രസവിച്ചു. മെയിൻപുരിയിലെ സൗസയ്യ മാതൃ ശിശു ആശുപത്രിയിലാണ്‌ ചികിത്സ നിഷേധിച്ചത്‌. ചില സങ്കീർണതകൾ കാരണം പ്രസവം നടത്താൻ സാധിക്കില്ലെന്ന്‌ പറഞ്ഞ്‌  യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യാത്രാമധ്യേയാണ് ആംബുലൻസിനുള്ളിൽവച്ച്‌ യുവതി പ്രസവിച്ചത്.

പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. രണ്ടംഗ അന്വേഷണ സമിതിയെയാണ്‌ നിയോഗിച്ചത്‌. സമിതി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന്‌ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ആർ സി ഗുപ്ത അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top