08 September Sunday

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം: കടകൾ ഒഴുകിപ്പോയി; ജാഗ്രത നിർദേശം

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

ഡെറാഡൂൺ > ഉത്തരാഖണ്ഡ് ​ഗോമുഖിൽ മേഘവിസ്‌ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം. തെഹ്‌രി- ​ഗർഹ്വാൾ ഏരിയയിലാണ് മേഖലയിലാണ് മേഘവിസ്‌ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം ഉണ്ടായത്. പ്രളയത്തെത്തുടർന്ന് പ്രദേശത്തെ ന​ദികൾ കരകവിഞ്ഞൊഴുകി.

റോഡുകളിലേക്കും വെള്ളം കയറിയതിനെത്തുടർന്ന് ​ഗതാ​ഗതം തടസപ്പെട്ടു. ഹരിദ്വാറിലും ഋഷികേശിലും ​ഗം​ഗാനദിയിൽ ജലനിരപ്പുയർന്നു. കാലാവസ്ഥ മോശമായതിനെത്തുടർന്ന് ഡെറാഡൂണിലെയും പിത്തോ​ഗഡിലെയും ബാ​ഗേശ്വറിലെയും സ്കൂളുകൾ അടച്ചു. മഴ കനത്തതിനെത്തുടർന്ന് ചിലയിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഉത്തര കാശി, ചമോലി, രുദ്രപ്രയാഗ്, പൗരി, നൈനിറ്റാൽ, പിത്തോഗഡ് തുടങ്ങിയ മേഖലകളിൽ യെലോ അലർട്ടും പുറപ്പെടുവിച്ചു. ഗുൽബകോട്ടിയിൽ ബദ്രീനാഥ് ദേശീയപാത അടച്ചു. വെള്ളപ്പൊക്കത്തിൽ ചില കടകൾ തകർന്നതായാണ് വിവരം. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top