22 December Sunday
വിദ്യാര്‍ഥികള്‍ ഡല്‍ഹിയിലെ പ്രതികാരരാഷ്ട്രീയത്തിന്റെ ഇര

കോച്ചിങ് സെന്റര്‍ ദുരന്തം: ഡയറക്ടറെയും കോഡിനേറ്ററെയും അറസ്റ്റ് ചെയ്തതായി ശിവദാസന്‍ എംപി

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

ന്യൂഡല്‍ഹി> ദുരന്തത്തില്‍ സ്ഥാപനത്തിന്റെ ഡയറക്ടറെയും കോഡിനേറ്ററെയും അറസ്റ്റ് ചെയ്തതായി  ശിവദാസന്‍ എംപി.
മരണപ്പെട്ട വിദ്യാര്‍ഥികള്‍ ഡല്‍ഹിയിലെ പ്രതികാരരാഷ്ട്രീയത്തിന്റെ  ഇരകളാണെന്നും അദ്ദേഹം വ്യക്തമാക്കി

ഡല്‍ഹിയിലെ രാജേന്ദ്ര നഗറില്‍ സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച ദാരുണമായ സംഭവം ഏറ്റവും വേദനയുളവാക്കുന്നതാണെന്ന് വി ശിവദാസന്‍ എം പി.ചട്ടങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തിക്കുന്ന കോച്ചിങ്ങ് കേന്ദ്രങ്ങള്‍ നിരവധിയാണ്. വിദ്യാര്‍ഥികളുടെ സുരക്ഷ എന്നത് അവരുടെ പരിഗണയില്‍ ഇല്ല . ലാഭം മാത്രമാണ് ലക്ഷ്യം.
 
 എല്ലാ ചട്ടങ്ങളും ലംഘിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അതിനനുവാദം നല്കുന്നവര്‍ക്കും എതിരെ ശക്തമായ നടപടി വേണം.അതോടൊപ്പം , തകരാറിലായ ഡ്രൈനേജ് സംവിധാനങ്ങള്‍ക്ക് ഉത്തരവാദികള്‍ ആയവരെ നിയമത്തിന്റെ മുന്നില്‍ എത്തിച്ചേ മതിയാകൂ.

കേന്ദ്രസര്‍ക്കാരിന്റെ മൂക്കിന് താഴെയാണ് ഈ ദാരുണസംഭവം അരങ്ങേറുന്നത്. ഡല്‍ഹിയിലെ മുഖ്യമന്ത്രി അടക്കം ജയിലിലാണ്.  പ്രസിഡന്റ് എസ്റ്റേറ്റിനു മുന്‍പില്‍ പോലും മഴ പെയ്താല്‍ വെള്ളം നിറഞ്ഞു യാത്ര തടസ്സപ്പെടുന്ന അവസ്ഥയാണ്.

ജനങ്ങളുടെ ജീവന്‍ കുരുതി കൊടുത്തും രാഷ്ട്രീയലാഭം വേണം എന്ന ചിന്തയാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. ഡല്‍ഹിയില്‍ ജീവനക്കാരുടെ വേതനം പോലും തടഞ്ഞുവെയ്ക്കുകയും ഭരണത്തില്‍ ഇടപെടാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സുപ്രീം കോടതി വിധിയെ മറികടന്നു ഭേദഗതി കൊണ്ടുവരികയും ചെയ്ത ബിജെപി സര്‍ക്കാരിന് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാവില്ലെന്നും ശിവദാസന്‍ വ്യക്തമാക്കി

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top