21 November Thursday
വി ശിവദാസൻ എംപിയുടെ വെനസ്വേല യാത്രയ്‌ക്ക്‌ അനുമതി നിഷേധിക്കല്‍

കേന്ദ്ര നടപടി എംപിമാരുടെ അവകാശം നിഷേധിക്കുന്നത്‌ : സിപിഐ എം

പ്രത്യേക ലേഖകൻUpdated: Sunday Nov 3, 2024


ന്യൂഡൽഹി
വിദേശ സംഭാവന നിയന്ത്രണ നിയമം(എഫ്‌സിആർഎ) അനുസരിച്ച്‌ അനുമതി ലഭ്യമായിട്ടും വെനസ്വേല സന്ദർശിക്കാൻ വി ശിവദാസൻ എംപിക്ക്‌ കേന്ദ്രം രാഷ്‌ട്രീയ അനുമതി നിഷേധിച്ചതുവഴി എംപി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അവകാശങ്ങൾ ഹനിച്ചിരിക്കുകയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. ഫാസിസത്തിനെതിരെ കരാക്കസിൽ നടക്കുന്ന പാർലമെന്റ്‌ അംഗങ്ങളുടെ കൂട്ടായ്‌മയിൽ പങ്കെടുക്കാൻ ശിവദാസന്‌ അനുമതി നിഷേധിച്ച കേന്ദ്രതീരുമാനം അങ്ങേയറ്റം അപലപനീയമാണ്‌.

ബിജെപിയുടെ കാഴ്‌ചപ്പാടിന്‌ നിരക്കാത്ത ഏതു ശബ്ദവും അടിച്ചമർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്‌. ഭിന്നസ്വരങ്ങൾ ഉയരുന്നത്‌ തടയാൻ ശ്രമിക്കുന്ന കേന്ദ്രം രാഷ്‌ട്രീയ വിവേചനനയം പിന്തുടരുകയാണ്‌. എല്ലാ പ്രതിപക്ഷ പാർടികൾക്കും അവരുടെ പാർലമെന്റ്‌ അംഗങ്ങൾക്കും ആശങ്ക പകരുന്നതാണ്‌ കേന്ദ്ര നിലപാട്‌. വെനസ്വേല പാർലമെന്റിൽനിന്നുള്ള കത്ത്‌ പരിഗണിച്ച്‌ ഫാസിസ്‌റ്റ്‌ വിരുദ്ധ സമ്മേളനത്തിലേയ്‌ക്ക്‌ സിപിഐ എം നാമനിർദേശം ചെയ്‌ത പാർലമെന്റ്‌ അംഗം വി ശിവദാസനാണെന്ന്‌ –-പിബി പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top