22 December Sunday

കേരള സർക്കാരിനെ കുറ്റപ്പെടുത്താൻ കൂലി എഴുത്തുകാർ; വി ശിവദാസൻ എംപി അടിയന്തരപ്രമേയ നോട്ടീസ് നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

ന്യൂഡൽഹി > കേരള സർക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ട് ലേഖനങ്ങൾ എഴുതാൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ശാസ്ത്രജ്ഞരെ സമീപിച്ചു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിഷയം രാജ്യസഭ നിർത്തിവെച്ചു ചർച്ച ചെയ്യാണമെന്ന് വി ശിവദാസൻ എംപി ആവശ്യപ്പെട്ടു. റൂൾ 267 പ്രകാരമാണ് എംപി അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.

രക്ഷാപ്രവർത്തനങ്ങളും പുനരധിവാസപ്രക്രിയയും നടന്നു കൊണ്ടിരിക്കവേ രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന ഇത്തരം ശ്രമങ്ങൾ ഞെട്ടിക്കുന്നതാണെന്ന് ശിവ​ദാസൻ എംപി പറഞ്ഞു. ദുരന്തത്തിൽ അകപ്പെട്ട ജനങ്ങളെ ചേർത്ത് പിടിക്കുന്നതിന് പകരം സംസ്ഥാനസർക്കാരിനെ ആക്രമിക്കാൻ കൂലിയെഴുത്തുകാരെ തേടുന്നത് അപലപനീയമാണ്. ഇത്തരം ശ്രമങ്ങൾ ഭരണഘടനാ സംവിധാനങ്ങളുടെ സാധുത ഇല്ലാതാക്കുന്ന നടപടിയാണെന്നും എംപി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top