23 December Monday

അമ്മയുടെ പരാതി സ്വീകരിച്ചില്ല; തഹസിൽദാറുടെ വാഹനത്തിന്‌ തീയിട്ട്‌ മകൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

ബംഗളൂരു: അമ്മയുടെ പരാതി സ്വീകരിക്കാൻ പൊലീസുകാർ തയാറാവാത്തതിനെതുടർന്ന്‌ തഹസീൽദാറുടെ കാറിന് തീയിട്ട് യുവാവ്. കർണാടകയിലെ ചിത്രദുർ​ഗയിലാണ് പൃഥ്വിരാജ് എന്ന യുവാവ്‌ ചള്ളക്കെരെ തഹസിൽദാറുടെ വാഹനത്തിന് തീയിട്ടത്‌.

തഹസീൽദാറുടെ ഓഫീസിന് പുറത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന്‌  മുകളിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു യുവാവ്‌. തീ കത്തുന്നതുകണ്ട  ഓഫീസ് ജീവനക്കാർ ഉടനെത്തി തീയണച്ചു. സംഭവത്തിൽ യുവാവിനെതിരെ സർക്കാർ വസ്‌തുക്കൾ നശിപ്പിച്ചതിനും വാഹനം നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസെടുത്തു.

ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പൃഥ്വിരാജിനെ ജൂലൈയിൽ ഒരു യാത്രയ്ക്കിടെ കാണാതായതിനെതുടർന്ന്‌ ജൂലൈ രണ്ടിന് അമ്മ ചള്ളക്കെരെ പൊലീസ് സ്റ്റേഷനിൽ പരാതിനൽകിയെങ്കിലും ഉദ്യോ​ഗസ്ഥർ പരാതി സ്വീകരിച്ചില്ല. പിന്നീട് ജൂലൈ 23ന് പൃഥ്വിരാജ് പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയും ഉദ്യോ​ഗസ്ഥരുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top