23 December Monday

മുതിർന്ന സിപിഐ എം നേതാവ് കെ വരദരാജൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 16, 2020

ചെന്നൈ > തമിഴ്‌‌നാട്ടിലെ മുതിർന്ന സിപിഐ എം നേതാവും മുൻ പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന  കെ വരദരാജൻ (74) അന്തരിച്ചു. ശാരീരിക അവശതകളെ തുടർന്ന് ചികിത്സയിലായിരുന്നു.

1946 ഒക്ടോബർ നാലിനാണ് വരദരാജൻ ജനിച്ചത്. സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയിട്ടുള്ള അദ്ദേഹം 1968ൽ സിപിഐ എം അംഗമായി. 1974ൽ കിസാൻ സഭയുടെ ത്രിച്ചി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 86ൽ സിപിഐ എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി. 2005 മുതൽ പിബി അംഗമായി.കിസാൻ സഭയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top