22 December Sunday

ക്ലാസ് മുറിയില്‍വച്ച് ബിയര്‍ കഴിച്ച്‌ വിദ്യാർഥികൾ; അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ ഡിഇഒ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

റായ്പൂര്‍> ഛത്തീസ്ഗഡിൽ സ്‌കൂളിൽ വിദ്യാർഥികൾ ബിയർ കുടിക്കുന്ന വീഡിയോ പുറത്ത്‌.  ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിലെ സർക്കാർ സ്‌കൂളിലാണ്‌ സംഭവം.

ജൂലൈ 29നാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സാമൂഹിക മാധ്യമത്തില്‍ വൈറലായ വീഡിയോയില്‍ വിദ്യാർഥികൾ ബിയറും ശീതളപാനീയങ്ങളും കുടിക്കുന്നത് വ്യക്തമാണെന്ന് ബിലാസ്പൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (ഡിഇഒ) ടി ആര്‍ സാഹു പറഞ്ഞു.

ബിയർ കുടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന്  സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മിറ്റി രൂപീകരിച്ചു. സംഘം  സംഭവത്തിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തി.

വീഡിയോ ചിത്രീകരണത്തിനിടെ തമാശയ്ക്കാണ്‌ ബിയർ കുപ്പികൾ വെച്ചതെന്നും  ബിയർ കുടിച്ചില്ലെന്നും വിദ്യാർഥികൾ അന്വേഷണ സംഘത്തെ അറിയിച്ചതായി സാഹു പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top