22 December Sunday

റെയിൽവേയിലെ ജോലി രാജിവച്ച് വിനേഷ് ഫോ​ഗട്ട്

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

ന്യൂഡൽഹി > ഗുസ്തി താരം വിനേഷ് ഫോഗട്ട് റെയില്‍വേയിലെ ജോലി രാജിവച്ചു. ജോലി രാജിവച്ച കാര്യം വിനേഷ് ഫോ​ഗട്ട് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഇന്ത്യൻ റെയിൽവെയിൽ സേവനമനുഷ്ഠിക്കാൻ സാധിച്ചത് ജീവിതത്തിലെ വിലപ്പെട്ട കാര്യമാണെന്ന് വിനേഷ് എക്സിൽ കുറിച്ചു. ജീവിതത്തിന്റെ ഈ നിർണായക ഘട്ടത്തിൽ റെയിൽവേയിലെ ജോലി രാജിവെക്കാൻ തീരുമാനിച്ചിരിക്കുകയാണ്. രാജിക്കത്ത് അധികൃതര്‍ക്ക് കൈമാറി. എനിക്ക് അവസരം നല്‍കിയതിന് ഇന്ത്യന്‍ റെയില്‍വേ കുടുംബത്തോട് എപ്പോഴും കടപ്പെട്ടിരിക്കും- വിനേഷ് എക്‌സില്‍ കുറിച്ചു.

രാജിവച്ചതിന് പിന്നാലെ എഐസിസി ആസ്ഥാനത്ത് വച്ച് വിനേഷും ​ഗുസ്തി താരം ബജ്റം​ഗ് പൂനിയയും കോൺ​ഗ്രസ് അംഗത്വം സ്വീകരിച്ചു. വരുന്ന തെരഞ്ഞെടുപ്പിൽ ഇരുവരും ഹരിയാനയിൽ നിന്ന് മത്സരിക്കുമെന്നാണ് സൂചന. ഔദ്യോ​ഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് കോൺ​ഗ്രസ് വൃത്തങ്ങൾ അറിയിച്ചു. മല്ലികാർജുൻ ഖാർ​ഗെയും കെ സി വേണു​ഗോപാലിനെയും സന്ദർശിച്ച ശേഷമായിരുന്നു ഇരുവരും കോൺ​ഗ്രസിൽ അം​ഗത്വമെടുത്തത്. രാഹുൽ ​ഗാന്ധിയുമായും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top