28 December Saturday

ബംഗളൂരുവിൽ വ്ലോ​ഗർ ഫ്ലാറ്റിൽ മരിച്ച നിലയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 26, 2024

ബം​ഗളൂരു > ബം​ഗളൂരുവിൽ വ്ലോ​ഗർ ഫ്ലാറ്റിൽ മരിച്ച നിലയിൽ. ബംഗളൂരൂ ഇന്ദിരനഗറിലാണ് സംഭവം. അസം സ്വദേശി മായ ഗൊഗോയി ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് കൊലപാതകം നടത്തിയതെന്നാണ് സംശയം. ഇന്നു രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇരുവരും ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ്. കഴിഞ്ഞ 23 നാണ് ഇവര്‍ അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുക്കുന്നത്. ഇന്നലെ വൈകീട്ട് സുഹൃത്ത് പുറത്തേക്ക് പോയിരുന്നു. രാവിലെ മുറി തുറക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തു ഞെരിച്ച നിലയിലായിരുന്നു മൃതദേ​ഹം. കഴുത്തിലും നെഞ്ചിലും കത്തി കുത്തിയിറക്കിയിട്ടുമുണ്ടായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top