ഗാന്ധിനഗർ
‘പോസിറ്റീവ് വൈബ്' കിട്ടാൻ സൂറത്തിലെ വീർ നർമദ് സൗത്ത് ഗുജറാത്ത് സർവകാലാശാലയിൽ (വിഎൻഎസ്‌ജിയു) പശുത്തൊഴുത്ത് നിര്‍മിക്കുന്നു. കാമ്പസ് അന്തരീക്ഷം ഊര്‍ജവത്താക്കാനാണിതെന്നാണ് കോളേജ് അധികൃതർ പറയുന്നത്. സർവകാലാശാലയിൽ അടുത്തിടെ നടന്ന ചോദ്യപേപ്പർ ചോർച്ചയും കോളേജിലെ വിജയശതമാനത്തിലെ കുറവും "പരിഹരിക്കാന്‍' പ്രമുഖ ജ്യോതിഷിയുടെ നിര്‍ദേശ പ്രകാരമാണ് അധികൃതര്‍ ഈ തീരുമാനമെടുത്തതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിനായി48 വർഷം പഴക്കമുള്ള കെട്ടിടം പൊളിച്ചുപണിയും. ഏഴു പശുക്കളെവരെ പരിപാലിക്കുന്ന തൊഴുത്താണ് നിര്‍മിക്കുന്നത്. അറുപതുവര്‍ഷം പഴക്കമുള്ള സര്‍വകലാശാല വാസ്തുവിദഗ്ധരുടെയും ജ്യോതിഷികളുടെയും ഉപദേശ പ്രകാരമാണ് പുതിയ കെട്ടിടത്തിനുള്ള സ്ഥലം കണ്ടെത്തിയത്.
നിർമാണപ്രവർത്തനങ്ങൾക്ക് ആദ്യഗഡുവായി 30 കോടി രൂപ ഗുജറാത്ത് സർക്കാർ അനുവദിച്ചു. നിർമാണം പൂർത്തിയാകുന്നതോടെ ബയോടെക്‌നോളജി ഡിപാർട്‌മെന്റിലാണ് കീഴിൽ "കാമധേനു ചെയർ' പ്രവർത്തിക്കുമെന്നും അതുവഴി പശുവിനെ അടിസ്ഥാനമാക്കിയുള്ള ഗവേഷണവും കോഴ്‌സുകളും ആരംഭിക്കുമെന്നും കോളേജ് അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..