വഡോദര> ബുധനാഴ്ചയുണ്ടായ മഴയിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്കുള്ള റോഡ് തകർന്നു. പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായ റോഡിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ദഭോയ് റോഡിലെ രാജ്വി ക്രോസിംഗിന് സമീപമുള്ള ഹൈവേയിയിലാണ് വിള്ളലുകൾ രൂപപ്പെട്ടത്. വിള്ളലുകളെത്തുടർന്ന് അപകടം തടയാൻ റോഡ് അടച്ചിട്ടു. ഈ റോഡ് ഏതാനും മാസങ്ങൾക്കുമുമ്പാണ് നിർമിച്ചത്.
2018ലാണ് ഒക്ടോബര്‍ 31നാണ് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചത്. 2989 കോടി രൂപയായിരുന്നു പ്രതിമയുടെ ചിലവ്. നാല് വര്‍ഷങ്ങള്‍ കൊണ്ടാണ് പ്രതിമയുടെ പണി പൂര്‍ത്തീകരിച്ചത്. ഈ പ്രതിമ സ്ഥിതിചെയ്യുന്ന സാധു ബെറ്റ് ദ്വീപിലേക്കുള്ള റോഡാണ് ബുധനാഴ്ച തകര്‍ന്നത്. കോടികള്‍ മുടക്കി നിര്‍മിച്ച മഹാരാഷ്ട്രയിലെ ഛത്രപതി ശിവജിയുടെ കൂറ്റന്‍ പ്രതിമ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ നിലംപതിച്ചതിന്റെ നാണക്കേട് മാറും മുമ്പാണ് ഈ സംഭവം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..