മുംബൈ > ഭക്ഷണം കഴിച്ചശേഷം പണം നൽകാതെ രക്ഷപെടാൻ ശ്രമിച്ച സംഘത്തെ തടഞ്ഞ ജീവനക്കാരനെ ഉപദ്രവിച്ചു. പണം നൽകാതെ രക്ഷപെടാൻ ശ്രമിച്ച മൂന്നംഗ സംഘം ജീവനക്കാരനെ കാറിൽ വലിച്ചിഴച്ചു. ഒരു കിലോമീറ്ററോളം ദൂരമാണ് ഇവർ ജീവനക്കാരനെ കാറിൽ വലിച്ചിഴച്ചത്. ശേഷം രാത്രി മുഴുവൻ ബന്ദിയാക്കി വയ്ക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച സംഘം ബില്ലടയ്ക്കാൻ ക്യൂആർ കോഡ് നൽകാൻ വെയിറ്ററോട് ആവശ്യപ്പെട്ടു. എന്നാൽ തിരിച്ചെത്തിയ വെയിറ്ററോട് ഇവർ തർക്കിക്കുകയും കാറിൽ കയറി രക്ഷപെടാൻ ശ്രമിക്കുകയുമായിരുന്നു. വെയ്റ്റര്‍ കാറിന്റെ ഡോര്‍ തുറന്ന് ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാര്‍ പെട്ടെന്ന് മുന്നോട്ടെടുത്തതോടെ വെയ്റ്റര്‍ ഡോറില്‍ തൂങ്ങിക്കിടന്നു. ഒരു കിലോമീറ്ററോളം ജീവനക്കാരനെ റോഡിലൂടെ വലിച്ചിഴച്ചു. തുടർന്ന് ബന്ദിയാക്കിവച്ച ശേഷം മർദിക്കുകയും കയ്യിലുണ്ടായിരുന്ന പണം തട്ടിയെടുക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..