28 September Saturday

വഖഫ്‌ ബിൽ ഭേദ​ഗതി ; ജെപിസിയോട് നിലപാട് അറിയിക്കാന്‍ 
കേരളത്തിന് സമയം നല്‍കാമെന്ന് കേന്ദ്രമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

image credit Kiren Rijiju facebook


ന്യുഡൽഹി
വിവാദമായ വഖഫ്‌ ദേദഗതി ബിൽ പരിശോധിക്കുന്ന ജെപിസിക്ക്‌ മുന്നിൽ ഹാജരായി അഭിപ്രായം പറയാൻ കേരള സംസ്ഥാന സർക്കാരിന്‌ പ്രത്യേക സമയം അനുവദിക്കുമെന്ന്‌ കേന്ദ്രന്യൂനപക്ഷ മന്ത്രി കിരൺ റിജിജു. സംസ്ഥാന ന്യൂനപക്ഷക്ഷേമ മന്ത്രി വി അബ്ദുറഹിമാനുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ ഉറപ്പ്‌ നൽകിയത്‌. മറ്റ്‌ സംസ്ഥാന സർക്കാരുകളെ ജെപിസി ക്ഷണിച്ചെങ്കിലും കേരളത്തിന്‌ അറിയിപ്പുണ്ടായിരുന്നില്ല. പകരം വഖഫ്‌ ബോർഡിനെയാണ്‌ ക്ഷണിച്ചത്‌. സംസ്ഥാന വഖഫ് വകുപ്പും വഖഫ് ബോർഡും സംഘടിപ്പിച്ച ശിൽപ്പശാലയിൽ ഉയർന്നുവന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച്‌ തയ്യാറാക്കിയ നിവേദനത്തിന്റെ പകർപ്പും അബ്ദുറഹിമാൻ റിജിജുവിന്‌ കൈമാറി. ന്യൂനപക്ഷങ്ങൾക്ക്‌ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾക്ക്‌ വിരുദ്ധമായ ബിൽ പിൻവലിക്കണമെന്നാണ്‌ നിവേദനത്തിലുള്ളത്‌.

ന്യൂനപക്ഷ പദ്ധതികൾക്കായി 400 കോടിരൂപയുടെ ശുപാർശ നൽകിയിട്ടും തുക അനുവദിക്കാത്തതും കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഹജ്ജ് തീർഥാടകർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളിൽ അടിയന്തര നടപടി സ്വീകരിക്കാമെന്ന്‌ റിജിജു ഉറപ്പ്‌ നൽകിയെന്നും അബ്ദുറഹിമാൻ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top