22 December Sunday

കർണാടകയിൽ ഖഫ് ഭൂമിയെ ചൊല്ലിയുള്ള സംഘർഷം; 30 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

ബംഗളൂരു>കർണാടകയിയിൽ ഖഫ് ഭൂമിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്‌ സംഘർഷം. സംഘർഷത്തിൽഅഞ്ച് പേർക്ക് പരിക്കേറ്റു. കർണാടകയിലെ ഹവേരിയിലാണ്‌ സംഭവം.
സംഭവത്തിൽ  മുപ്പത് പേരെ അറസ്റ്റ് ചെയ്തു.

ഗ്രാമത്തിലെ വഖഫ് ഭൂമിയിൽ അവകാശവാദമുന്നയിച്ച്  പ്രാദേശിക മുസ്ലീങ്ങൾ ജില്ലാ ഉദ്യോഗസ്ഥർക്ക് നിവേദനം നൽകിയതായി ഹിന്ദു സമുദായാംഗങ്ങൾ ആരോപിക്കുകയും അക്രമിക്കുകയുമായിരുന്നു. എന്നാൽ, പരിശോധിച്ചപ്പോൾ അങ്ങനെയൊരു നിവേദനം നൽകിയില്ല എന്ന്‌ തെളിഞ്ഞു.

സംഭവത്തിൽ ചില വീടുകളുടെ ജനൽ ചില്ലുകൾ തകരുകയും ഏതാനും വാഹനങ്ങൾക്ക്‌ കേടുപറ്റുകയും ചെയ്‌തു.  പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.









 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top