18 November Monday

വയനാട് ദുരിതാശ്വാസം: കൈകോർത്ത്‌ രാജ്യ തലസ്ഥാനവും

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

ന്യൂഡൽഹി> വയനാട്ടിലെ ദുരന്ത ബാധിതരെ സഹായിക്കാൻ ഒറ്റക്കെട്ടായി ഡൽഹി - എൻസിആർ നിവാസികൾ.  ജൂലൈ 31നു വൈകീട്ടാരംഭിച്ച ദുരിതാശ്വാസ സമാഹാരത്തിലേക്ക് രണ്ടു ദിവസത്തിനകം 25 ലക്ഷത്തിലേറെ രൂപയാണ്‌ സംഭാവനയായി നൽകിയത്‌.  ആദ്യ ദിനം സിഎംആർഡിഎഫിലേക്ക് നൽകിയ 10 ലക്ഷത്തിലധികം വരുന്ന തുകയ്ക്ക് പുറമെ രണ്ടാം ദിനം 15 ലക്ഷത്തിലധികം രൂപ ഡൽഹിയിൽ നിന്നും സിഎംഡിആർഎഫിലേക്ക് സംഭവനയായി സമാഹരിച്ചു.

മുൻ ആറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ കെ കെ വേണുഗോപാൽ, മുതിർന്ന അഭിഭാഷകരായ എൻ ഹരിഹരൻ, കൃഷ്ണൻ വേണുഗോപാൽ,  ജയ്ദീപ് ഗുപ്ത, പി വി സുരേന്ദ്രനാഥ്,  വയനാട് സഹായ കൂട്ടായ്മയുടെ മുഖ്യ രക്ഷധികാരിയും മുൻ സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ്‌ കുര്യൻ ജോസഫ്, സുപ്രീം കോടതി എഒആർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ വിപിൻ നായർ,  അഡ്വ ആബിദ് അലി ബീരാൻ, നിരവധി ഡൽഹി മലയാളികളും ഇതര സംസ്ഥാനക്കാരും  വയനാടിനായി സിഎംഡിആർഎഫ്‌ ലേക്ക് സംഭവന നൽകി. ഡൽഹി എഐഐഎംഎസ്‌ ലെയും ആർഎംഎൽ ഹോസ്പിറ്റലിലെയും നഴ്സുമാരും ഡൽഹിയിലെ മലയാളി വിദ്യാർത്ഥികളും വയനാടിനായി കൈകോർത്തു. പ്രസ്സ് ക്ലബ്‌ ഓഫ് ഇന്ത്യ കേന്ദ്രീകരിച്ചും സഹായധന സമാഹരണം നടന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top