23 September Monday

തിരച്ചിലിൽ കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥിയല്ല; സ്ഥിരീകരിച്ച് ജില്ലാ ഭരണകൂടം

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

ഷിരൂർ > ഷിരൂരിൽ ​ഗം​ഗാവലി പുഴയിലെ തിരച്ചിലിൽ കണ്ടെത്തിയത് പശുവിന്റെ അസ്ഥിയെന്ന് സ്ഥിരീകരിച്ചു. മം​ഗളുരുവിലെ എഫ്എസ്എൽ ലാബിൽ നടത്തിയ ടെസ്റ്റിലാണ് പശുവിന്റെ അസ്ഥിയാണെന്ന് സ്ഥിരീകരിച്ചത്.  ഷിരൂരിൽ കണ്ടെത്തിയത്  മനുഷ്യന്റെ കൈയ്യുടെ ഭാഗമാണെന്ന് സംശയിച്ചിരുന്നു. എന്നാൽ ഇത് പശുവിന്റെ അസ്ഥിയാണെന്ന് ലാബിൽനിന്ന് അറിയിച്ചതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി.

തിരച്ചിലിൽ വീണ്ടും അക്കേഷ്യ മരത്തടികൾ ലഭിച്ചു. റിട്ട. മേജർ ഇന്ദ്രബാലൻ  ദൗത്യ ഭൂമിയിലെത്തിയിട്ടുണ്ട്. നാവിക സേനയുടെ മൂന്ന് സംഘങ്ങളുടെ പരിശോധന, ഡ്രഡ്ജറുപയോ​ഗിച്ചുള്ള പരിശോധന എന്നിവയാണ് ഇന്ന് നടക്കുന്നത്. ഗം​ഗാവലി പുഴയിൽ നടത്തിയ തിരച്ചിലിൽ ലോറിയുടെ ടയർ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് അർജുന്റെ ലോറിയുടേതല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.

ഇന്നത്തെ തിരച്ചിലിൽ പുഴയിൽ നിന്ന് കണ്ടെത്തിയ കയറും ക്രാഷ് ​ഗാർ‍‍ഡും അർജുന്റെ ലോറിയുടേതെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. നേവി അടയാളപ്പെടുത്തിയ 30 മീറ്റർ ചുറ്റളവിലാണ് നിലവിൽ തിരച്ചിൽ നടത്തുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top