ചെന്നെ> ജനസംഖ്യക്കനുസൃതമായി ലോക്‌സഭ മണ്ഡലങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം നടത്തുന്ന പശ്ചാത്തലത്തിൽ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആഹ്വാനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.
ഹിന്ദി റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് (എച്ച്ആർ ആൻഡ് സിഇ) ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച സമൂഹവിവാഹത്തിൽ അധ്യക്ഷനായ ശേഷം നടത്തിയ പ്രസംഗത്തിലാണ് തങ്ങളുടെ കുടുംബങ്ങളെ ചെറുതാക്കി നിലനിർത്തുന്നതിനെക്കുറിച്ച് ആളുകൾക്കിടയിലുള്ള മനോഭാവത്തെക്കുറിച്ച് സ്റ്റാലിൻ സംസാരിച്ചത്.
"പതിനാറും പെട്ര് പെരുവാഴ്‌വ് വാഴ്ക എന്ന തമിഴ് ചൊല്ലിനെ അധികരിച്ചാണ് സ്റ്റാലിൻ ഇക്കാര്യം പറഞ്ഞത്. 16 എന്ന സംഖ്യ ഒരിക്കലും കുട്ടികളെ ഉദ്ദേശിച്ചല്ല, പശു, ഭൂമി, കുട്ടികൾ, ഇണ, വിദ്യാഭ്യാസം, വെള്ളം, വാഹനം, പ്രശസ്തി തുടങ്ങിയ സമ്പത്തുകളാണ്. എന്നാൽ ഇക്കാലത്ത്, ജീവിതത്തിൽ 16 തരത്തിലുള്ള സമ്പത്ത് കൊണ്ട് അനുഗ്രഹിക്കപ്പെടണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. ഒരു ചെറിയ കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ മാത്രമാണ് ആളുകൾ ഇഷ്‌ടപ്പെടുന്നത്. പക്ഷേ, പാർലമെന്റ് സീറ്റുകളുടെ എണ്ണം കുറയുന്നത് പോലുള്ള സാഹചര്യങ്ങൾ നേരിടുമ്പോൾ നമുക്ക് എന്തിനാണ് ചെറിയ കുടുംബങ്ങൾ. 16 കുട്ടികൾക്കായി എന്തുകൊണ്ട് ചിന്തിച്ചുകൂടാ. നവദമ്പതികളോട് തങ്ങളുടെ കുട്ടികൾക്ക് മനോഹരമായ തമിഴ് പേരുകൾ നൽകണമെന്ന് ഞാൻ അഭ്യർഥിക്കുന്നു"വെന്നും സ്റ്റാലിൻ പറഞ്ഞു.
മുൻ ദിവസങ്ങളിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും ദക്ഷിണേന്ത്യയിലെ ജനസംഖ്യയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വീപരിത ജനസംഖ്യാ വളര്‍ച്ചയെ കുറിച്ചുളള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. ജനസംഖ്യയ്ക്കനുസൃതമായി ലോക്‌സഭ മണ്ഡലങ്ങളുടെ എണ്ണം കുറയ്ക്കാൻ കേന്ദ്രസര്‍ക്കാർ തുനിയുന്ന പശ്ചാത്തലത്തിലാണ് കുട്ടികൾക്കായി സ്റ്റാലിന്റെ ആഹ്വാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..