03 December Tuesday

വിവാഹേതരബന്ധം ആത്മഹത്യാ പ്രേരണക്കുറ്റമല്ല: കർണാടക ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

ബംഗളുരു> ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭർത്താവ്‌ ആത്മഹത്യ ചെയ്താൽ പ്രേരണക്കുറ്റം ചുമത്താനാവില്ലെന്ന്‌ കർണാടക ഹൈക്കോടതി. ഭർത്താവിന്റെ ആത്മഹത്യയിൽ യുവതിക്കും അവരുടെ സുഹൃത്തിനുംമേൽ പ്രേരണാക്കുറ്റം ചുമത്തിയ കീഴ്‌കോടതി വിധി ജസ്റ്റിസ്‌ ശിവശങ്കർ അമരന്നവർ റദ്ദാക്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 306–-ാം വകുപ്പ്‌ അനുശാസിക്കുന്ന ആത്മഹത്യാ പ്രേരണക്കുറ്റത്തിന്റെ പരിധിയിൽ വിവാഹേതരബന്ധം ഉൾപ്പെടില്ലെന്ന്‌ കോടതി വ്യക്തമാക്കി.

ഭർത്താവ്‌ ആത്മഹത്യ ചെയ്യുന്നതിന്‌ ദിവസങ്ങൾക്കുമുമ്പ്‌ ഭാര്യ പ്രേമയും സുഹൃത്ത്‌ ബസവലിംഗ ഗൗഡയും അദ്ദേഹത്തോട്‌ "പോയി മരിക്കാൻ' പറഞ്ഞിരുന്നു. ആ പ്രതികരണം ഒന്നുകൊണ്ടുമാത്രം പ്രതികൾക്കുമേൽ പ്രേരണക്കുറ്റം നിലനിൽക്കില്ല. ഭാര്യയുടെ വിവാഹേതരബന്ധത്തിൽ മനംനൊന്താകാം ഭർത്താവ്‌ ആത്മഹത്യ ചെയ്തിട്ടുണ്ടാവുക. എന്നാൽ അദ്ദേഹം ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശത്തോടെ പ്രതികൾ പ്രവർത്തിച്ചതിന്‌ മതിയായ തെളിവില്ലെന്നും കോടതി വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top